NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ബ്രഹ്മകലശം: വൈദിക-താന്ത്രിക ചടങ്ങുകൾക്ക് തുടക്കം

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായുള്ള വൈദിക ,താന്ത്രിക ചടങ്ങുകൾ വെള്ളിയാഴ്ച്ച രാത്രി മുതൽ ക്ഷേത്രത്തിൽ ആരംഭിച്ചു.[www.malabarflash.com]

ശനിയാഴ്ച രാവിലെ ഗണപതി ഹോമത്തിന് ശേഷം കലശ പൂജ , ബിംബശുദ്ധി കലശാഭിഷേകം, പ്രോക്തഹോമം,പ്രായശ്ചിത്ത ഹോമം, ഹോമകലശാഭിഷേകം എന്നീ വൈദിക-താന്ത്രിക ചടങ്ങുകൾ നടന്നു. 

ഉച്ചപൂജയ്ക്ക് ശേഷം തൃക്കണ്ണാട് ആധ്യാല്മിക പഠനകേന്ദ്രം സദ്ഗ്രന്ഥ പാരായണം നടത്തി.വൈകുന്നേരം ഉദുമ പള്ളം അയ്യപ്പ മന്ദിര സമിതിയുടെ ഭജനയും തുടർന്ന് പാലക്കാട് പൊതിയൻ നാരായണ ചാക്യാർ ചാക്യാർക്കുത്തും  അവതരിപ്പിച്ചു.
ഞായറാഴ്ച  പകൽ 10ന് പെരികമന ശ്രീധരൻ നമ്പൂതിരിയുടെ ആധ്യാല്മിക പ്രഭാഷണം. 4 ന് സാംസ്കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യും. കെ.കുഞ്ഞിരാമൻ എം.എൽ.എ. അധ്യക്ഷനാകും. 6.30ന് മുക്കുന്നോത്ത്കാവ് ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന.

Post a Comment

0 Comments