NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ബ്രഹ്മകലശം: കലവറ നിറയ്ക്കലോടെ സമാരംഭം

പാലക്കുന്ന്: തൃക്കണ്ണാട് പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലവറ നിറയ്ക്കലോടെ തുടക്കമായി. രാവിലെ കന്നികലവറ നിറയ്ക്കലിനു ശേഷം കലവറ നിറയ്ക്കാനുള്ള കോപ്പുമായി ആദ്യം ക്ഷേത്രത്തിലെത്തിയത് തൃക്കണ്ണാട് ക്ഷേത്രോത്സവ ആഘോഷ കമ്മിറ്റിയുടെ ഘോഷയാത്രയായിരുന്നു.[www.malabarflash.com]

തുടർന്ന് പാലക്കുന്ന് കഴകം ചിറമ്മൽ പ്രാദേശിക സമിതി, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കോട്ടക്കുന്ന് ദേവറ മാനെ, ദേവൻ പൊടിച്ചപാറ അർദ്ധനാരീശ്വര ക്ഷേത്രം, അരവത്ത് മട്ടേങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്രം, ഒദവത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വിവിധ കോപ്പുകളുമായി കലവറ നിറയ്ക്കൽ ഘോഷയാത്രകൾ ക്ഷേത്ര പ്രദക്ഷിണം നടത്തി സമർപ്പിച്ചു. 

വൈകുന്നേരം കോട്ടിക്കുളം ശ്രീരാമകൃഷ്ണ പരമഹംസ ഗുരുമഠം പരിസരത്തുനിന്ന് പൂർണ്ണകുംഭത്തോടെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ ആചാര്യ വരവേൽപ്പ് നൽകി. 

തുടർന്ന് സമാരംഭ സമ്മേളനം ഉച്ചില്ലത്ത് കെ.യു.പദ്മനാഭ തന്ത്രി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര മേൽശാന്തി നവിൻ ചന്ദ്ര കായർത്തായ അനുഗ്രഹ ഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീവത്സൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.എച്ച്.നാരായണൻ, മേലത്ത് സത്യനാഥൻ നമ്പ്യാർ, മൻമോഹൻ ബേക്കൽ, അരവത്ത് ശിവരാമൻ മേസ്ത്രി, ഗംഗാധരൻ പള്ളം, കെ.വി.ബാലകൃഷ്ണൻ വെടിത്തറക്കാൽ എന്നിവർ പ്രസംഗിച്ചു. 

ക്ഷേത്രത്തിൽ വിവിധ താന്ത്രിക ചടങ്ങുകൾ നടന്നു. പൂക്കുന്നത്ത് ഗുരുദേവ സമിതിയുടെ ഭജനയുമുണ്ടായി. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായി.

ഫെബ്രുവരി ഒന്നിന്: രാവിലെ വിവിധ താന്ത്രിക ചടങ്ങുകൾ. ഉച്ചപൂജയ്ക്കു ശേഷം തൃക്കണ്ണാട് ആധ്യാല്മിക പഠനകേന്ദ്രത്തിന്റെ സദ് ഗ്രന്ഥ പാരായണവും വൈകുന്നേരം 6.30ന് പള്ളം അയ്യപ്പ മന്ദിര ഭജന സമിതിയുടെ ഭജനയും .8ന് പാലക്കാട്‌ പൊതിയൻ നാരായണ ചാക്യാരുടെ ചാക്യാർക്കൂത്ത്.

Post a Comment

0 Comments