ഉദുമ: ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ കോളജ് വിദ്യാർഥിനി മരിച്ചു. അരമങ്ങാനം കാപ്പുകയത്തെ രാധാകൃഷ്ണൻ നായരുടെ മകൾ ഇ അശ്വതിയാ(18)ണ് മരിച്ചത്.[www.malabarflash.com]
മുന്നാട് പീപ്പിൾസ് കോളേജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിനിയാണ്. മഞ്ചേശ്വരം പഴയ ചെക്ക്പോസ്റ്റിന് സമീപത്തെ റെയിൽപാളത്തിന് സമീപമാണ് അശ്വതിയെ നാലു ദിവസം മുമ്പ് വീണ നിലയിൽ കണ്ടത്. സാരമായി പരിക്കേറ്റ നിലയിൽ കണ്ട അശ്വതിയെ നാട്ടുകാർ മംഗളൂരു ആശുപത്രിയിലെത്തിച്ചു.
ബാഗിലെ കോളേജിന്റെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ എത്തി അശ്വതിയെ പിന്നീട് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്.
അമ്മ: നളിനി. സഹോദരി: അസ്ന.
0 Comments