NEWS UPDATE

6/recent/ticker-posts

വിദേശവനിതയെ ബലാത്സംഗംചെയ്ത രണ്ട്​ യുവാക്കൾ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ താ​യ്​​ല​ൻ​ഡു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത ര​ണ്ട്​ യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ. മ​ല​പ്പു​റം ചീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ൻ​സാ​ഫ് (32), അ​ൻ​സാ​റു​ദ്ദീ​ൻ (32) എ​ന്നി​വ​രാ​ണ് സെ​ൻ​ട്ര​ൽ പോലീ​സി​​ന്റെ  പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

എം.​ജി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ഇ​ൻ​സാ​ഫ് നേ​ര​ത്തേ ഫേ​സ്ബു​ക്കി​ലൂ​ടെ യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു.
ഇ​വ​രു​ടെ മ​ക​ൻ മ​ല​പ്പു​റ​ത്താ​ണ് പ​ഠി​ക്കു​ന്ന​ത്. മ​ക​നെ കാ​ണാ​ൻ കേ​ര​ള​ത്തി​ലെ​ത്തി​യ യു​വ​തി​ക്ക് പ്ര​തി​ക​ൾ അ​ൻ​സാ​രി​യു​ടെ പേ​രി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത്​ ന​ൽ​കി. പി​ന്നീ​ട് മു​റി​യി​ലെ​ത്തി ഇ​രു​വ​രും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീ​​സ് പ​റ​ഞ്ഞു.

യു​വ​തി ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ സെ​ൻ​ട്ര​ൽ പോലീ​​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

0 Comments