NEWS UPDATE

6/recent/ticker-posts

ടിവി പൊട്ടിത്തെറിച്ച് യുവതി മരിച്ചു, ഭര്‍ത്താവും കുഞ്ഞും ഗുരുതരാവസ്ഥയില്‍

ഭുവനേശ്വർ: പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ടിവി പൊട്ടിത്തെറിച്ച് ഗൃഹനാഥ മരിച്ചു. സമീപമുണ്ടായിരുന്ന ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.[www.malabarflash.com]
ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ വെള്ളിയാഴ്ചാണ് സംഭവം. ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതി വെള്ളിയാഴ്ച ടിവി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് ടിവി പൊട്ടിത്തെറിച്ചത്. ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് പേര്‍ക്കും ഗുരുതര പൊള്ളലേറ്റിരുന്നു. മാത്രമല്ല ടിവി പൊട്ടിത്തെറിച്ചുള്ള അപകടമായതിനാല്‍ ചില്ലുകളും കുത്തിക്കയറിയുള്ള പരിക്കേറ്റിട്ടുണ്ട്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം.

ആശുപത്രിയില്‍ എത്തിച്ച് അധികസമയമാകുമ്പോഴേക്കും ബോബി മരിച്ചു. കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും നില ഗുരുതരമായതിനെത്തുടര്‍ന്ന് റൂര്‍ക്കല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക മാറ്റി.

Post a Comment

0 Comments