കൊച്ചി: ട്രെയിനിൽ പെൺകുട്ടിയെ അപമാനിച്ചയാളെ താൻ കൈകാര്യം ചെയ്തെന്നും എന്നാൽ, ഇതുകാരണം പുലിവാൽ പിടിച്ചിരിക്കുകയാണെന്നും പറഞ്ഞ് വിദ്യാർഥി സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം വ്യാജം.[www.malabarflash.com]
നുണപ്രചാരണം നടത്തിയ വിദ്യാർഥിയെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം രവിപുരത്തെ ഏവിേയഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസാണ് (20) പിടിയിലായത്.
ജനുവരി 31ന് എറണാകുളത്തേക്ക് ട്രെയിനിൽ വരുന്നതിനിടെ നോർത്ത്, സൗത്ത് സ്റ്റേഷനുകൾക്കിടയിൽ നടന്ന സംഭവമെന്ന നിലക്കാണ് കെട്ടിച്ചമച്ച കഥയുമായി അലൻ സെൽഫി വിഡിയോ ഇട്ടത്. ആളൊഴിഞ്ഞ ട്രെയിനിൽ തന്റെ എതിർവശത്തിരുന്ന പെൺകുട്ടിയെ മധ്യവയസ്കൻ അപമാനിക്കുകയായിരുന്നുവെന്നും എന്നാൽ, ഇത് കണ്ടുനിൽക്കാനാകാതെ താൻ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൂക്കിനു പരിക്കേൽക്കുകയായിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടിരുന്നു.
സൗത്ത് സ്റ്റേഷൻ എത്തുംമുമ്പ് പിടിച്ചിട്ട ട്രെയിനിൽനിന്ന് ഇറങ്ങി പെൺകുട്ടി രക്ഷപ്പെട്ടെന്നും റെയിൽവേ പോലീസിനെ സമീപിച്ചപ്പോൾ ഇയാളെ ആക്രമിച്ചതിന്റെ പേരിൽ താൻ കുടുങ്ങിയിരിക്കുകയാണെന്നുമായിരുന്നു വിഡിയോ സന്ദേശം.
പെൺകുട്ടിയെ കണ്ടുകിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാവൂ, എല്ലാവരും വിഡിയോ ഷെയർ ചെയ്യണം എന്ന ദയനീയ അഭ്യർഥനയോടെയാണ് ഇത് അവസാനിക്കുന്നത്. ഇതേതുടർന്ന് പലരും വിഡിയോ വ്യാപകമായി പങ്കുവെക്കുകയും യുവാവിനോട് അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇത്തരമൊരു കേസുമായി ആരും തങ്ങളെ സമീപിച്ചില്ലെന്ന് റെയിൽവേ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് തങ്ങളുടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും ഇനിയാരും വിഡിയോ പങ്കുവെക്കരുതെന്നും വ്യക്തമാക്കി യുവാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. നിജസ്ഥിതി അറിയാൻ എറണാകുളം സെൻട്രൽ പോലീസും റെയിൽവേ പോലീസും നടത്തിയ അന്വേഷണത്തിലാണ് വ്യാജപ്രചാരണമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച രാത്രിയോടെ അലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ താരമാകാനാണ് അങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ വിശദീകരണം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments