NEWS UPDATE

6/recent/ticker-posts

കാമുകിയെ വീഡിയോ കാള്‍ ചെയ്ത് യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചു

ച​ങ്ങ​നാ​ശ്ശേ​രി: കാ​മു​കി​യെ വീഡിയോ കാ​ള്‍ ചെ​യ്ത് യു​വാ​വ് ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ചു. ആ​ല​പ്പു​ഴ വ​ണ്ടാ​നം പു​തു​വ​ല്‍ വീ​ട്ടി​ല്‍ ഷം​സു​ദ്ദീന്റെ മ​ക​ന്‍ ബാ​ദു​ഷ​യാ​ണ്​ (26) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച രണ്ടോ​ടെ ച​ങ്ങ​നാ​ശ്ശേ​രി-​ക​വി​യൂ​ര്‍ റോ​ഡി​ൽ ഐ.​സി.​ഒ ജ​ങ്ഷ​നി​ലെ ലോ​ഡ്ജി​ലാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

യു​വാ​വ് ജീ​വ​നൊ​ടു​ക്കാൻ ​ശ്രമിക്കുന്നത്​ ക​ണ്ട യു​വ​തി ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന ക​ട​യു​ട​മ​യെ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും കിട്ടിയില്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി 11ഓ​ടെ സു​ഹൃ​ത്തി​നൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ബാ​ദു​ഷ മു​റി​യി​ല്‍ എ​ത്തി​യ​ത്. തു​ട​ർ​ന്ന്​ കാ​മു​കി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച ഇ​യാ​ൾ പി​ന്നീ​ട്​ വീഡിയോ കാ​ളി​നിടെ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​ല​ര്‍ച്ച ആ​റോ​ടെ​യാ​ണ് യു​വ​തി​യു​ടെ മി​സ്ഡ്​ കാ​ളു​ക​ള്‍ ക​ട​യു​ട​മ ക​ണ്ട​ത്. തി​രി​ച്ചു വി​ളി​ച്ച​പ്പോഴാണ്​ വി​വ​രം അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന്​ ഇ​യാ​ള്‍ ലോ​ഡ്ജി​ല്‍ എ​ത്തി. വാ​തി​ല്‍ ഉ​ള്ളി​ല്‍നി​ന്ന്​ കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി പോലീ​സ് സ്ഥ​ലത്തെ​ത്തി വാ​തി​ല്‍ പൊ​ളി​ച്ചാ​ണ്​ അ​ക​ത്തു​ക​യ​റി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

അ​ടു​ത്ത​കാ​ല​ത്ത് ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ ആ​രം​ഭി​ച്ച ജ്യൂ​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബാ​ദു​ഷ. ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞു​ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. ഇ​വ​രു​മാ​യു​ള്ള സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ത്തെ തു​ട​ര്‍ന്നാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ച​ങ്ങ​നാ​ശ്ശേ​രി പോലീ ​സ് കേ​സെ​ടു​ത്തു.

Post a Comment

0 Comments