തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു നേരേ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റിന് മാരായമുട്ടം കാക്കോട്ടുകുഴി ബഥനീസില്‍ ഇടവഴിക്കര ജയനെ (36)യാണ് ആക്രമിച്ചത്.[www.malabarflash.com]
ഡി.സി.സി. സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നേതാവും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണു പരാതി. തലയ്ക്ക് ഗുരുതരപരിക്കേറ്റ ജയനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയത് ഡി.സി.സി. സെക്രട്ടറി മാരായമുട്ടം സുരേഷും കര്‍ഷക കോണ്‍ഗ്രസ് നേതാവ് പുനയല്‍ സന്തോഷുമാണെന്നാണ് പരാതി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് മാരായമുട്ടം പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് നാലര മണിയോടെയാണ് സംഭവം. മാരായമുട്ടം സഹകരണ ബാങ്കില്‍ ജയന്റെ പരിചയക്കാരനായ ആള്‍ തുക പിന്‍വലിക്കാന്‍ എത്തിയിരുന്നു. അയാള്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയ ജയന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ജയന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മാരായമുട്ടം പോലീസ് പറഞ്ഞു.

0 Comments