കാസർകോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്ത ഡല്‍ഹി ജനതയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഡല്‍ഹി പോലീസിന്റെയും സംഘ് പരിവാര്‍ ഗുണ്ടകളുടെയും ഭീകരതയില്‍ പ്രതിഷേധിച്ച് കാസര്‍കോട് നിയോജക മണ്ഡലം മുസ് ലിം യൂത്ത്‌ലീഗ് പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]
പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
നാസർ ചായിന്റടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്,അഡ്വഃ വി എം മുനീര്‍ പ്രസംഗിച്ചു സഹീർ ആസിഫ് നൗഫൽ തായൽ, അസീസ് ഹിദായത്ത് നഗര്‍, ജലീല്‍ തുരുത്തി, എം എ ഖലീല്‍ ,സി ടി റിയാസ്, റഹ്മാന്‍ തൊട്ടാന്‍, താഹ തങ്ങള്‍, അജ്മല്‍ തളങ്കര,എം എം നൗഷാദ്, ജീലാനി കല്ലങ്കൈ,റഫീക്ക് വിദ്യാനഗര്‍, അഷ്ഫാക്ക് തുരുത്തി, ഹാരിസ് ബെവിഞ്ച,നവാസ് എരിയാല്‍, ഹാരിസ് തായല്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ബദ്റുദ്ദീന്‍ ആര്‍ കെ, മുസ്ഥഫ പളളം, റഫീഖ് കേളോട്ട്, ഷാനവാസ് മാര്‍പ്പനടുക്ക തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments