ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികൾ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാന സർക്കാറാണ് ഇക്കാര്യം അറിയിച്ചത്.[www.malabarflash.com]
മാർച്ച് 13 മുതൽ 15 വരെയാണ് ഇവിടെ പ്രാർഥന ചടങ്ങ് നടന്നത്. ഈ പരിപാടിയിൽ പങ്കെടുത്തവരോടെല്ലാം അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. പള്ളി അധികൃതർക്കെതിരെ കേസെടുക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
ഡല്‍ഹിയില്‍ ഇതാദ്യമായി കൂട്ട കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ തബ്ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ ആസ്ഥാനം അടച്ച പോലീസ് പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു.
തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്ത ഒരാള്‍ തമിഴ്നാട്ടിലും മറ്റൊരാള്‍ കശ്മീരിലും മരിക്കുകയും ആന്‍ഡമാനില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെതിട്ടുണ്ട്. മര്‍കസിന്റെ പരിസരത്തുള്ള 200 ഓളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോവിഡ് ഭീഷണിക്കിടയില്‍ തബ്ലീഗ് ജമാഅത്ത് മര്‍കസില്‍ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 500 പേര്‍ പങ്കെടുത്തിരുന്നു. അവർ തിരിച്ചുപോയ ശേഷം മര്‍കസിന്റെ പരിസരത്തുള്ള 200 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച 34 പേരെയും തിങ്കളാഴ്ച 150 പേരെയും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഗമത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച രണ്ട് തായ്വാൻ സ്വദേശികള്‍ അടക്കമുള്ള 20 പേരും കശ്മീരിലെ ആദ്യ കോവിഡ് മരണവും തമിഴ്നാട്ടില്‍വന്ന് മരണപ്പെട്ടയാളും ഇവിടെവന്ന് മടങ്ങിയ തബ്ലീഗ് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
അതിന് പുറമെ നിസാമുദ്ദീന്‍ മര്‍കസില്‍ വന്ന് കൊല്‍ക്കത്ത വഴി അന്തമാനിലെത്തിയ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായ്വാൻ, ചൈന, ഇന്തോനേഷ്യ, മലേഷ്യ, കിര്ഗിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഡല്‍ഹിക്കും പരിസരത്തുമുള്ളവരും ഈ മാസമാദ്യം നിസാമുദ്ദീനിലെ തബ്ലീഗ് സംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും കൊേറാണ വൈറസ് ബാധയുടെ ഭീഷണിയിലായി.
മൂന്നു ദിവസത്തെ പരിപാടിയായിരുന്നു ഇതെന്നാണ് പറയുന്നത്. ഇതില്‍ 280 വിദേശികള്‍ അടക്കമുള്ള 2000 പേര്‍ തബ്ലീഗ് മര്‍കസില്‍ തന്നെ കഴിഞ്ഞുകൂടി. ഇതില്‍ 300 പേര്‍ക്ക്വൈറസ് ബാധയുടെ ലക്ഷണമുള്ളതായി പോലീസ് പറയുന്നുണ്ട്.
200 ഓളം പേരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതോടെ പ്രദേശം നിയന്ത്രണത്തിലാക്കിയ പോലീസ് മര്‍കസിലേക്കുള്ള പ്രവേശനം തടഞ്ഞു. പ്രദേശവാസികളിലെ രോഗവ്യാപനം കണ്ടെത്താൻ വൈദ്യപരിശോധന ക്യാമ്പ് തുടരുകയാണ്.
ഇതിന് പുറമെ മര്‍കസില്‍ വന്ന് വിവിധ സംസഥാനങ്ങളിലേക്ക് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലക്ഷണങ്ങള്‍ കണ്ടവരെ ആശുപത്രിയിലാക്കിയെന്നും വന്ന് മടങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറിയെന്നും മര്‍കസ് വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

0 Comments