രാജകുമാരി: പൂപ്പാറയിൽ നാലുവയസുകാരി പന്നിയാർ പുഴയിലെ ഒഴുക്കിൽപെട്ട് മരിച്ചു. പൂപ്പാറ തെക്കേക്കര ജോസിന്റെ ഇളയ മകൾ അലീനയാണ് മരിച്ചത്.[www.malabarflash.com]
തുടർന്ന് കുരുവിളാസിറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ രമ്യ. അയന ഏക സഹോദരി.
വീട്ടുമുറ്റത്തിനോടുചേർന്ന് ഒഴുകുന്ന പുഴയിൽ തുണി അലക്കാൻ പോയ അമ്മയോടൊപ്പം പോയതായിരുന്നു കുട്ടി. ഇതിനിടെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അമ്മയുടെ നിലവിളികേട്ട് എത്തിയ പിതാവ് ജോസും സമീപവാസികളായ യുവാക്കളും പുഴയിലേക്ക് ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കുത്തൊഴുക്കിൽ കുട്ടിയെ കാണാതാവുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് സംഭവം. തിങ്കളാഴ്ചമുതൽ ആനയിറങ്കൽ ജലാശയം തുറന്നുവിട്ടിരിക്കുന്നതിനാൽ പുഴയിൽ ശക്തമായ കുത്തൊഴുക്കായിരുന്നു. പുഴയിൽവീണ കുട്ടിയെ രക്ഷപെടുത്താൻ ശാന്തന്‍പാറ പോലീസും നാട്ടുകാരുംചേർന്ന് ഉടൻതന്നെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇരുപത് മിനിറ്റിനുശേഷം ഒന്നര കിലോമീറ്റർ അകലെനിന്നും പുഴയിൽ കുട്ടിയുടെ മുതദേഹം കണ്ടെത്തുകയായിരുന്നു.

0 Comments