ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി. കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടം കോവിഡ് 19 ആസ്പത്രിയായി മാറ്റുന്നതിന്റെ ഭാഗമായി കെട്ടിടത്തിലേക്ക് വൈദ്യുതി എത്തി.[www.malabarflash.com]
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെ.വി ട്രാന്‍സ്‌ഫോമര്‍ ആണ് സ്ഥാപിച്ചത്.
ഉത്തര മലബാര്‍ ചീഫ് എഞ്ചിനീയര്‍ ആര്‍. രാധാകൃഷ്ണന്റെയും കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. സുരേന്ദ്രന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ജയകൃഷ്ണന്‍, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്ക് വൈദ്യുതി എത്തിച്ചത്.
0 Comments