കാസറകോട്: രാജ്യം കൊറോണ വൈറസ് ഭീതിയില്‍ ജനങ്ങള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. ബസുകളില്‍ യാത്രക്കാര്‍ തീരെയില്ല. വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടവുമില്ല. ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയിലാണ്.[www.malabarflash.com]
2018 ല്‍ വെള്ളപ്പൊക്കം ശേഷം നിപ വൈറസ്, ഇപ്പോള്‍ കൊറോണ വൈറസ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഴിയാതെ നഷ്ടത്തില്‍ സര്‍വ്വീസ് തുടരുമ്പോള്‍ ഡീസലിനും പെട്രോളിനും 3 രൂപ വിലവര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
നഷ്ടം തുടരുന്നതിനാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസറകോട് ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ് അറിയിച്ചു.
0 Comments