കടയ്ക്കല്‍: കൈവരി ഇല്ലാത്ത പൊട്ടക്കിണറ്റില്‍ വീണ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ എറ്റിന്‍കടവ് അര്‍ത്തുങ്കല്‍ മോഹന വിലാസത്തില്‍ മനോജ് കുമാര്‍-രമ്യ ദമ്പതികളുടെ മകള്‍ മാളവികയാണ് പൊട്ടക്കിണറ്റില്‍ വീണു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അപകടം.[www.malabarflash.com]
കടയ്ക്കല്‍ ടൗണ്‍ യുപിസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാളവിക. സ്കൂള്‍ വിട്ടു വീട്ടിലെത്തിയ മാളവിക കളിക്കുന്നതിനിടെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. വെള്ളമില്ലാത്ത കിണറ്റിലെ പാറയില്‍ തലയിടിച്ചുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി മാളവികയെ പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്കുമെന്നു പോലീസ് പറഞ്ഞു.

0 Comments