NEWS UPDATE

6/recent/ticker-posts

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണംവിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തളങ്കര പട്ടേല്‍ റോഡിലെ എഎച്ച് അഹമദ് മുസല്യാരുടെ ഭാര്യ അസ്മ (75)യാണ് മരിച്ചത്.[www.malabarflash.com]

വ്യാഴാഴ്ച്ച രാവിലെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. അപകടത്തില്‍ മകള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. 

മക്കള്‍: റംല, സുഹറ, സുമയ്യ, നസീറ, 

മരുമക്കള്‍: ബഷീര്‍ തളിപ്പറമ്പ് (വ്യാപാരി), അബ്ദുല്ല തെരുവത്ത്, അബശദുല്‍ ഖാദര്‍ ചെങ്കള, മുഹമ്മദ് കുഞ്ഞി പള്ളിക്കര (ദുബൈ), 

സഹോദരങ്ങള്‍: എം.എസ് അബ്ദുല്‍ ഖാദര്‍, എം.എസ്, അബൂബക്കര്‍, എം.എസ് അബ്ദുല്‍ സത്താര്‍, ആയിഷ, ബീഫാത്തിമ, ഉമ്മാലിമ്മ, നഫീസ, പരേതരായ അബ്ദുല്ല, മഹ്മൂദ് തളങ്കര. 

Post a Comment

0 Comments