ഇടുക്കി : വഴിയരികിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. മാങ്കുളം വിരിപാറ സ്വദേശിനിയും അടിമാലി ആയിരമേക്കറിൽ താമസക്കാരിയുമായ കുന്നക്കാട്ട് ഷൈല(50)യാണ് മരിച്ചത്. വെള്ളത്തൂവൽ വിമലാ സിറ്റിയിൽ ഞായറാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം.[www.malabarflash.com]
അടിമാലിയിൽനിന്നു രാജാക്കാടിനു പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ കാർ വിമലാ സിറ്റിയിൽ പാതയോരത്തു നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിച്ചു. തുടർന്ന് വഴിയരികിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു.
സംഭവസമയത്ത് ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർ വെള്ളത്തൂവൽ സ്വദേശി കാളകെട്ടിയിൽ ജോമറ്റ് ജോർജ്(35), സമീപത്തായി ബസ് കാത്തുനിന്നിരുന്ന ഇരുന്നൂറേക്കർ സ്വദേശിനി പെരുമത്തയത്ത് ഗീത ജേക്കബ്(60), അടിമാലി ആയിരമേക്കറിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷൈല എന്നിവർക്കു പരിക്കേറ്റു.
മൂവരെയും അടിമാലിയിലെ വിവിധ ആശുപത്രികളിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷൈല മരിച്ചു.
വെള്ളത്തൂവൽ പോലീസെത്തി കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പോലീസ് പറയുന്നു. കാറിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

0 Comments