ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ തോട്ടിൽ വീണു മരിച്ചു. തലവടി കാരിക്കുഴി വാലയിൽ റോജിയുടെയും അനീഷയുടെയും മകൻ ആൽഫിയാണ് മരിച്ചത്. വ്യാഴാഴ്ച് വൈകുന്നേരം 4.45ന് വീടിനു മുൻവശത്തെ കൈതത്തോട് മൂന്നുമൂല തോട്ടിൽ വീണായിരുന്നു അപകടം.[www.malabarflash.com]
വീട്ടിൽ പെയിന്റിംഗ് ജോലി നടക്കുകയായിരുന്നതിനാൽ തോടിനോടു ചേർന്നുള്ള ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന ആൽഫി ഗേറ്റ് കടന്നാണ് തോട്ടിൽ വീണത്. കുട്ടിയെ കാണാതിരുന്നതിനെത്തുടർന്നുള്ള തെരച്ചിലിൽ തോട്ടിൽനിന്നു കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.
സംഭവം നടക്കുന്പോൾ ആൽഫിയുടെ പിതാവും മുത്തശിയും പെയിന്റിംഗ് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു. മാതാവ് വിദേശത്തായതിനാൽ സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ആൽബർട്ട്, അലോണ, അലീന. (മൂവരും മുട്ടാർ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികൾ.)

0 Comments