കാട്ടാക്കട: മുബൈയില്‍നിന്ന് മൃതദേഹവുമായി വിവിധ സംസ്ഥാനങ്ങള്‍ വഴി നാട്ടിലെത്തിയശേഷം ഹോം ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ആംബുലൻസ് ഡ്രൈവർ മരിച്ചു.[www.malabarflash.com]
കാട്ടാക്കട കുച്ചപ്പുറം നാഞ്ചല്ലൂർ വിഷ്ണുവിഹാറിൽ അജയകുമാര്‍- പ്രസന്നകുമാരി ദമ്പതികളുടെ മകൻ വിഷ്ണുവാണ്(30) മരിച്ചത്. വിഷ്ണുവിനൊപ്പം എത്തിയ മറ്റ് മൂന്നുപേരും ഹോം ക്വാറൻറീനിൽ കഴിയുകയാണ്.
മുബൈയില്‍ മരിച്ച ഒറ്റശേഖരമംഗലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ അവിടേക്ക് ആംബുലൻസുമായി വിഷ്ണു പോയിരുന്നു. നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം വീട്ടിൽ ക്വാറൻറീനിൽ ആയിരുന്നു.
ശനിയാഴ്ച ഉച്ചയോടെ കഠിനമായ വയറുവേദന ഉണ്ടാവുകയും തുടർന്ന് ഛർദിക്കുകയും ചെയ്തു. ഇതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്രവം പരിശോധനക്കായി ശേഖരിച്ചു. വിശദപരിശോധനക്ക് ശേഷമേ മൃതദേഹം വിട്ടുനൽകാനാവൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. സഹോദരൻ: അഭിഷേക്.

0 Comments