ദോഹ: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും. 18 വര്‍ഷം പിന്നിട്ട സംഘര്‍ഷങ്ങള്‍ക്കാണ് സമാധാനക്കരാറോടെ അന്ത്യമാകുന്നത്.[www.malabarflash.com]
കരാര്‍ അനുസരിച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറും.ഇപ്പോഴുള്ള പതിമൂന്നായിരം സൈനികരെ വരുന്ന അഞ്ച് മാസത്തിനകം 8600 ആയി ചുരുക്കും. തുടര്‍ന്ന് വരുന്ന പതിനാല് മാസം കൊണ്ട് മുഴുവന്‍ അമേരിക്കന്‍ നാറ്റോ സൈനികരെയും അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷികളാക്കിയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാന്‍ നേതാക്കളും സമാധാന കരാറില്‍ ഒപ്പുവച്ചത്.ന്യൂയോര്‍ക്കില്‍ 2001 സെപ്തംബറില്‍ നടന്ന അക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്.

അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ പുറത്താക്കിയ അമേരിക്കയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങളാണ്.2,400ഓളം അമേരിക്കന്‍ സൈനികരാണ് ഇതിനോടകം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
വരുന്ന മാസം ഓസ്ലോയില്‍ വെച്ച് നിലവിലെ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഭരണരാഷ്ട്രീയ രംഗത്തേക്കുള്ള താലിബാന്റെ തിരിച്ചുവരവ് ഈ കൂടിക്കാഴ്ച്ചയില്‍ തീരുമാനമാകുംകരാര്‍ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ല അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.
0 Comments