ഉദുമ: പോലീസിനെതിരെ ലഹളയുണ്ടാക്കും വിധമുള്ള സന്ദേശം വാട്സാപ്പിൽ പ്രചരിപ്പിച്ച പഞ്ചായത്ത് ഭരണ സമിതി അംഗത്തെ അറസ്റ്റു ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മൂന്നാംവാർഡ് അംഗം ഷക്കീല ബഷീറിനെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്.[www.malabarflash.com]
രണ്ടുദിവസം മുന്‍പാണ് സംഭവം. ലോക്ക് ഡൗൺ അവഗണിച്ച് ബേക്കൽ മൗവ്വലിൽ യുവാക്കൾ കൂട്ടും കൂടി നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് എത്തിയിരുന്നു. അനാവശ്യമായി നിൽകുന്ന ആള്‍ക്കാരോട് വീടുകളിലേക്ക് പോകാൻ പോലീസ് അവശ്യപ്പെട്ടു.
ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാകാതെ കൂട്ടും കൂടി നിന്നവരെ ഓടിക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പഞ്ചായത്തംഗം പോലീസിനെതിരെ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചത് . ഷക്കീല ബഷീറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
0 Comments