NEWS UPDATE

6/recent/ticker-posts

ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കുക, ജുമുഅ, ഖുതുബയുടെ സമയം ലഘൂകരിക്കുക: ജംഇയ്യത്തുല്‍ ഖുത്വബാ

കോഴിക്കോട്: കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ പള്ളികളിലെ ഹൗള് (അംഗസ്‌നാനത്തിനായി ഉപയോഗിക്കുന്ന വലിയ വാട്ടര്‍ ടാങ്ക്) ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജുമുഅ, ഖുതുബയുടെ (അരാധനകള്‍) സമയം ലഘൂകരിച്ചും ചടങ്ങുകള്‍ ഒഴിവാക്കിയും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കമ്മിറ്റി അറിയിച്ചു.[www.malabarflash.com]

വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി പള്ളിയില്‍ വന്ന് ജമാഅത്ത് നിസ്‌കാരത്തില്‍ സംബന്ധിക്കുന്ന ശ്രേഷ്ഠമായ രീതി അവലംബിച്ച് കൂടുതല്‍ പുണ്യം നേടുകയും അതുവഴി ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം നടത്തുകയും ചെയ്യാന്‍ വിശ്വാസികള്‍ കൂടുതല്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ ജനറല്‍ സിക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഖത്തീബു ഇമാമുമാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും കൊറോണയില്‍ നിന്ന് രക്ഷതേടി നാസിലത്തിന്റെ ഖുനൂത്ത് നടത്തണമെന്ന സമസ്തയുടെ നേതാക്കളുടെ നിര്‍ദേശം പ്രചരിപ്പിക്കണമെന്നും പത്രകുറിപ്പില്‍ അറിയിച്ചു.

Post a Comment

0 Comments