കോഴിക്കോട്: പ്രവാസി ഡവലപ്‌മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ചുവരുന്ന പ്രവാസി ലിട്രേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരത്തിന് നാലപ്പാടം പത്മനാഭനും മീര പ്രതാപനും തിരഞ്ഞെടുക്കപ്പെട്ടതായി പുരസ്‌കാര സമിതി ഭാരവാഹികളായഡോ. പ്രിയദര്‍ശന്‍ലാല്‍, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ അറിയിച്ചു.[www.malabarflash.com]
പതിനായിരത്തൊന്ന് രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. വിഷ്വല്‍മീഡിയ രംഗത്തെ സംഭാവന വിലയിരുത്തി നാലപ്പാടം പത്മനാഭന് 'പത്മരാജന്‍ സ്മാരക പുരസ്‌കാരവും മീര പ്രതാപന്റെ 'സഹ്യന്റെ താഴ്‌വര'യില്‍ എന്ന കവിതാസമാഹരത്തിനു മികച്ച കവിതക്കുള്ള 'മഹാകവി ഉള്ളൂര്‍ സ്മാരക പുരസ്‌കാരവും സമ്മാനിക്കും.
കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രവാസി ലിട്രേച്ചര്‍ ഫെസ്റ്റില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ.എന്‍. കുറുപ്പ് പുരസ്‌കാരം നല്‍കും.
0 Comments