NEWS UPDATE

6/recent/ticker-posts

ശഹീൻ ബാഗുകളുടെ വ്യാപനം തടയാനുള്ള നിഗൂഢതയാണ് ഡൽഹി കലാപം -സുരേഷ് കുമാർ എതിർദിശ

കാസർകോട്: തലസ്ഥാന നഗരിയിൽ അരാജകത്വം തീർത്ത് ഭയപ്പെടുത്തി ജനാധിപത്യ സമരങ്ങളെ നിശബ്ദമാക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നതെന്ന് എതിർദിശ മാഗസിൻ എഡിറ്റർ സുരേഷ് കുമാർ പറഞ്ഞു.[www.malabarflash.com]

വിവിധ കരിനിയമങ്ങൾ കാട്ടി ന്യൂനപക്ഷ വേട്ട നടത്തുന്ന ഭരണഘടന ഭീകരത ജനാധിപത്യബോധം കൊണ്ട് രാജ്യം ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സെൻട്രൽ യൂനിവേഴ്സിറ്റിക്ക് സമീപം കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ആസാദി കാമ്പസിൻ്റെ സമാപന ദിവസം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഗന്ധിക എഡിറ്റർ വി കെ രവീന്ദ്രൻ വിഷയവമവതരിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അലി അക്ബർ, സി എൻ ജാഫർ സാദിഖ്, ജാഫർ സാദിഖ് ആവള, മുഹമ്മദ് കുഞ്ഞി അമാനി നരിക്കോട്, സയ്യിദ് മുനീറുൽ അഹ്ദൽ,
ശക്കീർ എം ടി പി, അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദു റഹ്മാൻ എരോൽ, നംഷാദ് ബേക്കൂർ, ശാഫി ബീരിച്ചേരി, കരീം ജൗഹരി ഗാളിമുഖ, ഹസൈനാർ മിസ്ബാഹി പരപ്പ, മുത്തലിബ് അടുക്കം തുടങ്ങിയവർ സംസാരിച്ചു.
പുസ്തക ചർച്ച, കവിതാ അവതരണം, മുദ്രാവാക്യം തുടങ്ങിയ വിവിധ സമരാവിഷ്കാരങ്ങളും നടന്നു.

Post a Comment

0 Comments