NEWS UPDATE

6/recent/ticker-posts

പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

മലപ്പുറം: പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.[www.malabarflash.com]

1936ല്‍ മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ചു. 1955 ലാണ് ആദ്യകവിത പ്രസിദ്ധീകരിച്ചുവരുന്നത്. 1970 കളോടെ മാപ്പിള പഠനമേഖലയിലേക്ക് പ്രവേശിച്ചു.

മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും ധാരാളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു.

‘തീ​പി​ടി​ച്ച കൊ​ടു​ങ്കാ​റ്റാ’​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ നോ​വ​ൽ. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ടുപാഠവും പഠനവും (സഹരചന) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 


മാപ്പിളസാഹിത്യത്തിലെ സംഭാവന മുന്‍നിര്‍ത്തി ഖാ​യ്‌​ദെ മി​ല്ല​ത്ത് ക​ള്‍ച്ച​റ​ല്‍ അ​വാ​ര്‍ഡ്, ന​ടു​ത്തോ​പ്പി​ല്‍ അ​ബ്​​ദു​ല്ല സ്മാ​ര​ക അ​വാ​ര്‍ഡ്, ദു​ബൈ മ​ല​പ്പു​റം കെ.​എം.​സി.​സി അ​വാ​ര്‍ഡ്, ഷാ​ര്‍ജ കെ.​എം.​സി.​സി തു​ട​ങ്ങി​യ പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​രോ​ജി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: പ​ത്മ​ജ (തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി), ഊ​ര്‍മി​ള (അ​ധ്യാ​പി​ക‍, ജി.​എ​ച്ച്.​എ​സ്.​എ​സ്​ കാ​വി​ലം​പാ​റ), ജൂ​ലി​യ​റ്റ് (പാ​ല​ക്കാ​ട്), ജീ​ജ ബാ​യ് (ക​ക്കോ​ടി), മീ​ന (ഗ​വ. പ്ര​സ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: രാ​ജീ​വ് (അ​ട്ട​പ്പാ​ടി), നാ​ണു (ജി.​യു.​പി.​എ​സ്​​ വ​​ട്ടോ​ളി), രാ​മ​ച​ന്ദ്ര​ന്‍, ഷാ​ജി (ക​ക്കോ​ടി), ഷി​ജു (സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​ർ).

സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​അ​ത്താ​ണി​ക്ക​ൽ ക​ച്ചേ​രി​ക്കു​ന്നി​ലെ വീ​ട്ടു​വ​ള​പ്പി​ൽ

Post a Comment

0 Comments