ഉദുമ: പെയിൻ്റ് ജോലി ചെയ്യുന്നതിനിടയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കാലിൻ്റെ തുടയെല്ല് പൊട്ടി നാല് ദിവസമായി റൂമിൽ വേദന കൊണ്ട് പുളഞ്ഞ ബീഹാർ സ്വദേശിക്ക് ബേക്കൽ പോലീസ് തുണയായി.[www.malabarflash.com]
ബീഹാർ സമസ്തിപൂർ സ്വദേശി മുഹമ്മദ് തൻവീൽ ( 22 ) ആണ് കഴിഞ്ഞ ദിവസം ബേക്കൽ മൗവ്വലിലെ ഒരു വീട്ടിൽ ജോലിക്കിടെ തെന്നി വീണത്.
വീട്ടുകാരുടെ സഹായത്തോടെ അന്ന് തന്നെ ഡോക്ടറെ കണ്ട യുവാവ് ഉദുമ മാർക്കറ്റ് റോഡിലെ താമസ സ്ഥലത്ത് വരികയായിരുന്നു.
വീട്ടുകാരുടെ സഹായത്തോടെ അന്ന് തന്നെ ഡോക്ടറെ കണ്ട യുവാവ് ഉദുമ മാർക്കറ്റ് റോഡിലെ താമസ സ്ഥലത്ത് വരികയായിരുന്നു.
നാല് ദിവസമായി ഭക്ഷണം പോലും കഴിക്കാതെ വേദന കൊണ്ട് പുളഞ്ഞ യുവാവിനെ അടുത്ത റൂമിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ പോലും തിരിഞ്ഞു നോക്കിയില്ല. ബുധനാഴ്ച രാവിലെ യുവാവിൻ്റെ കരച്ചിൽ കേട്ട് സമീപത്ത് താമസിക്കുന്ന ഒരു അന്യസംസ്ഥാന തൊഴിലാളി ഉദുമ ബസ് സ്റ്റാൻ്റിനു സമീപം ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുമാരായ പി.കെ.ജയൻ, കെ.അരവിന്ദൻ എന്നിവരെ വിവരമറിയിച്ചു.
ഇവർ ഉടൻ തന്നെ ബേക്കൽ സിഐ പി നാരായണൻ, എസ് ഐ കെ അജിത് കുമാർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. ബേക്കൽ പോലീസ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെഎ മുഹമ്മദലിയുടെ സഹായം തേടി. പഞ്ചായത്ത് പ്രസിഡൻ്റ് മുക്കുന്നോത്ത് ശിഹാബ് തങ്ങൾ ആംബുലൻസ് വിളിച്ചു വരുത്തി. ഡ്രൈവർ ഹസ്സൻ ദേളിയും സഹായിയും ചേർന്ന് യുവാവിനെ കാസർകോട് സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
0 Comments