ഉദുമ: ബേക്കല്‍ ജനമൈത്രി പോലീസിന് ജനമനസ്സുകളില്‍ ഉള്ള സ്ഥാനം വലുതാണ്. നിക്ഷ്പക്ഷമായ നീതിനിര്‍വ്വഹണങ്ങള്‍ക്കപ്പുറത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരന് ഒരവലംബം കൂടിയാണ് കരളലിവുള്ള നമ്മുടെ കാക്കിധാരികള്‍.[www.malabarflash.com]
കോവിഡ് രോഗ പ്രതിരോധങ്ങളുടെ ഭാഗമായി രാത്രികളെ പകലുകളാക്കി വിശ്രമമില്ലാതെ അലയുമ്പോഴും ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് തുണയാവാന്‍ ഇവര്‍ക്കു കഴിയുന്നു എന്നത് മഹനീയം.
കൊച്ചു കുടിലുകളില്‍ രോഗ ഭീതിയില്‍ ഒറ്റയ്ക്ക് കഴിയുന്ന അമ്മമാര്‍ക്കും, തൊഴില്‍ രഹിതരായ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണ കിറ്റ് നല്‍കാന്‍, തിരക്കുകള്‍ മാറ്റി വെച്ച് ദൂരങ്ങള്‍ താണ്ടി എത്തുകയായിരുന്നു. ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.നാരായണനും, എസ്.ഐ. അജിത് കുമാറും അടങ്ങുന്ന സംഘം. ഇവര്‍ നാടിന്റെ ആദരവ് ഏറ്റുവാങ്ങുകയാണ്.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജസ്വലമായ ഒരു തുടക്കം നല്‍കിയ മുന്‍ എസ്.ഐ. വിനോദ് കുമാറിനേയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണ് ഇവര്‍. കോവിഡ് - 19 എന്ന മഹാരോഗം ലോകത്തെ കീഴ്‌മേല്‍ മറിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് സേന നല്‍കി വരുന്ന കഠിന പ്രയത്‌നങ്ങള്‍ക്കും, സഹാനുഭൂതികള്‍ക്കുമായി ജനം നല്‍കുന്ന കൈയ്യടികളാണ് സേനയ്ക്ക് ലഭിക്കാവുന്ന പരമോന്നത ബഹുമതി.

0 Comments