കോല്‍കത്ത: ലോക് ഡൗണിനിടെ പാല് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. ഹൗറ സ്വദേശി ലാല്‍ സ്വാമിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com]
പാല് വാങ്ങാന്‍ പുറത്തിറങ്ങിയ ലാല്‍ സ്വാമിയെ പോലിസ് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോലിസ് മര്‍ദനത്തെ തുടര്‍ന്ന് അവശനായ യുവാവ് പിന്നീട് മരിക്കുകയായിരുന്നു.
പോലിസ് ലാത്തി ചാര്‍ജ്ജിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ലാല്‍ സ്വാമി മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. അവശനായ യുവാവിനെ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല.
അതേസമയം, ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇതുവരെ 10 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു.
0 Comments