NEWS UPDATE

6/recent/ticker-posts

'ജനതാ കർഫ്യു’ ആചരിക്കാൻ കേരളം വാങ്ങിയത്​ 80 കോടിയുടെ മദ്യം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ‘ജ​ന​താ ക​ർ​ഫ്യൂ’​വിന്റെ ത​ലേ​ന്നാ​ൾ കേ​ര​ള​ത്തി​ൽ റെ​ക്കോ​ഡ് മ​ദ്യ​വി​ൽ​പ​ന. 22ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​മ്പതു വ​രെ​യാ​യി​രു​ന്നു ക​ർ​ഫ്യൂ.[www.malabarflash.com] 

21ന് ​സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ​വ​ഴി 80 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​ദ്യം വി​റ്റ​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. ബി​റേ​ജ​സ്ഔ​ട്ട്​​ല​റ്റു​ക​ളി​ലൂ​ടെ 63.92 കോ​ടി​യു​ടെ​യും വെ​യ​ർ​ഹൗ​സു​ക​ളി​ലൂ​ടെ 12.68 കോ​ടി​യു​ടെ​യും ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ ഔ​ട്ട്​​ലെ​റ്റു​ക​ൾ വ​ഴി അ​ഞ്ച്​ കോ​ടി​യി​ല​ധി​കം രൂ​പ​യു​ടേ​യും മ​ദ്യം വി​റ്റു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം ബി​വ​റേ​സ് ഔ​ട്ട്ല​റ്റി​ലൂ​ടെ വി​റ്റ​ത് 29.23 കോ​ടി​യു​ടെ മ​ദ്യ‌​മാ​ണ്. അ​താ​യ​ത്​ വി​ൽ​പ​ന​യി​ൽ ഒ​റ്റ​ദി​വ​സം 118.68 ശ​ത​മാ​നം വ​ർ​ധ​ന. ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷന്റെ  265ഉം ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡിന്റെ  36ഉം ​മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളാ​ണ്​ സം​സ്​​ഥാ​ന​ത്തു​ള്ള​ത്. 

പ്ര​തി​ദി​നം ശ​രാ​ശ​രി 26 മു​ത​ൽ 30 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ​ന​യാ​ണ്​ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ജ​ന​താ ക​ർ​ഫ്യൂ​വി​ന്റെ  ത​ലേ​ദി​വ​സ​ത്തെ വി​ൽ​പ​ന അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലി​നും അ​പ്പു​റ​ത്താ​യി.

Post a Comment

0 Comments