കൊച്ചി: ഇരുചക്രവാഹനങ്ങളിൽ ഇന്ധനടാങ്കിനു മുകളിൽ കുട്ടികളെ ഇരുത്തി കൊണ്ടു പോകുന്നവർ സൂക്ഷിക്കുക. കുട്ടികളെ ടാങ്കിനു മുകളിലിരുത്തി ക്കൊണ്ടു പോകുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം.[www.malabarflash.com]
കേരള ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരമാണ് കുട്ടികളുടെ സുരക്ഷിതത്വത്തെ പരിഗണിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ ഇറക്കിയത്.
വാഹനങ്ങൾ പ്രധാന ഗതാഗത ഉപാധി ആകയാൽ കുട്ടികളുമൊത്തുള്ള ബൈക്ക് യാത്രകൾക്കു നിയന്ത്രണമില്ലായിരുന്നു. എന്നാൽ ബൈക്കുകളിൽ പെട്രോൾ ടാങ്കിന്റെ മുകളിൽ ഇരുത്തിയും സ്കൂട്ടറുകളിൽ പ്ലാറ്റ്ഫോമിൽ നിർത്തിയുമാണ് കൊച്ചുകുട്ടികളെ കൊണ്ടുപോകാറുള്ളത്. യാത്രക്കാർക്കിടയിൽ നിർത്തിയും കുട്ടികളെ കൊണ്ടുപോകാറുണ്ട്. ഇവയെല്ലാം അപകടസാധ്യത കൂടുതലുള്ള രീതികളാണെന്നു ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു.
വാഹന പരിശോധന നടത്തുന്ന സമയത്തു കുട്ടികളെ വഹിച്ചുകൊണ്ടു യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രക്കാർക്കു സംഭവത്തിന്റെ ഗൗരവം മനസിലാക്കി കൊടുക്കണമെന്നും അവബോധമുണ്ടാണമെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് കമ്മീഷൻ ഉത്തരവിൽ പറഞ്ഞിരുന്നത്.
കുട്ടികളുമായി ഇരുചക്രവാഹനത്തിൽ എങ്ങനെ യാത്ര ചെയ്യണമെന്നു മോട്ടോർ വാഹന നിയമത്തിൽ കൃത്യമായി പറയുന്നില്ല. ഗതാഗത വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ ബൈക്ക് യാത്രികർക്കു പ്രത്യേക നിർദേശം നല്കാറുണ്ട്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുമായി ബൈക്കിൽ യാത്ര ചെയ്യുന്പോൾ പരമാവധി ശ്രദ്ധ പുലർത്തണം.
ഏഴു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധമാക്കണമെന്ന അടക്കമുള്ള നിർദേശങ്ങൾ നല്കുന്ന സാഹചര്യത്തിൽ തന്നെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

അഞ്ചു വയസിനുമേൽ പ്രായമുള്ള കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയിൽ മാത്രം ഇരുത്തുക. പിന്നിലെ യാത്രക്കാരനും ഇരുവശവും കാൽവച്ച് ബൈക്കിൽ ഇരിക്കുന്നതാണു കുട്ടികൾക്കു സുരക്ഷിതം.
സിംഗിൾ സീറ്റ് ബൈക്കുകളിൽ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെ സൈഡ്കാറിൽ ഇരുത്തരുത്. കുട്ടികളെ ഇരുചക്രവാഹനത്തിൽ നിർത്തി യാത്ര ചെയ്യരുത്. ചെറിയ ഇളക്കം പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. ബൈക്കിൽ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നാൽ കുട്ടികൾ ഉറങ്ങി വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക.

0 Comments