NEWS UPDATE

6/recent/ticker-posts

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രെ​യി​ൻ സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന് വ്യാ​ജ​പ്ര​ച​ര​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്ന് വ്യാജപ്രചരണം നടത്തിയ കേസില്‍  ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി സാക്കിര്‍ തുവ്വക്കാടാണ് അറസ്റ്റിലായത്. [www.malabarflash.com]

ഇയാള്‍കക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസാണ് കേസെടുത്തകാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

തിങ്കളാഴ്ച രാത്രി അതിഥിതൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments