കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാറ്റി. എല്ലാ പരീക്ഷകളും മാറ്റണമെന്ന് മാനവശേഷി വിഭവമന്ത്രാലയം ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് പരീക്ഷകള്‍ അടിയന്തരമായി മാറ്റാന്‍ ബുധനാഴ്ച രാത്രി തീരുമാനിച്ചത്.[www.malabarflash.com]
വ്യാഴാഴ്ചമുതല്‍ 31 വരെ നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. ഇവ എന്നുനടക്കുമെന്ന് 31-നുശേഷം അറിയിക്കും. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ പുനഃപരീക്ഷയും മാറ്റിയിട്ടുണ്ട്. ഉത്തരക്കടലാസ് പരിശോധനയും 31-വരെ നിര്‍ത്തിവെച്ചു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും തുടങ്ങും.
യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ജെ.ഇ.ഇ.യുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകള്‍ക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

0 Comments