NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസറകോട് 17, കണ്ണൂരിൽ 15


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേർ വിദേശത്തുനിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം കാസർകോട് 17, കണ്ണൂർ 11, വയനാടും ഇടുക്കിയിലും രണ്ടു പേർക്കു വീതവുമാണ് വൈറസ് സ്ഥിരീകരിച്ചത്. 

തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയിലാക്കി. 6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്നു ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗൺ പശ്ചാത്തലത്തിൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‍‌സി അറിയിച്ചിട്ടുണ്ട്. 

കൊറോണയോട് നാം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം വന്നു. കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. 5178 ക്യാംപുകൾ തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം.

ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. അത് അവർക്കും അറിയാം. രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണു പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. 

കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.

Post a Comment

0 Comments