ജർമനിയിൽ നിന്നെത്തിയ മകനെ ഇവർ ബംഗളൂരുവിലുള്ള ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. മാര്‍ച്ച് 13ന് സ്പെയിൻ വഴിയാണ് ഇയാൾ ബംഗളൂരുവിൽ വിമാനമിറങ്ങിയത്. ഇയാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരുവിൽ നിന്ന് കുറച്ച് അകലെയാണ് വീട്. അവിടേക്ക് യാത്ര ചെയ്യുന്നത് കോവിഡ് പകരാനിടയാക്കും എന്നതിനാലാണ് മകനെ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചെന്നാണ് അമ്മ നൽകുന്ന വിശദീകരണം. വീടിനു പുറത്തിറങ്ങുകയോ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.
കർണാടകയിൽ ഇതുവരെ 15 പേർക്കാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയ രണ്ടു പേർ വെള്ളിയാഴ്ച ആശുപത്രി വിടും.
0 Comments