കാസറകോട്: കൊവിഡ് 19 പൊസിറ്റീവായ കാസര്‍കോട് സ്വദേശി മാര്‍ച്ച് 14 ന് രാവിലെ ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1X 814 ല്‍ ആണ് മംഗളൂരുവില്‍ എത്തിതാണെന്ന് ജില്ല കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.[www.malabarflash.com]
ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ അടിയന്തരമായി കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു.
Ph: 9946000493, 9946000293.
വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി ഡി എം ഒ ഇൻ ചാർജ് ഡോ.എ.വി.രാംദാസ് അറിയിച്ചു.ഇയാളുടെ സമ്പർക്ക ലിസ്റ്റിൽ ഉൾപ്പെട്ട വരെ കണ്ടെത്താൻ ജില്ലാ സർവ ലെൻസ് ടീം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
0 Comments