NEWS UPDATE

6/recent/ticker-posts

കൊറോണ: ബിഹാറില്‍ ഒരാള്‍ മരിച്ചു; ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ 38 വയസുള്ള യുവാവാണ് മരിച്ചത്‌, രാജ്യത്തെ മരണസംഖ്യ ആറായി

പട്‌ന: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബിഹാറില്‍ ഒരാള്‍ മരിച്ചു. ഇതോടെ കൊറോണയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച മാത്രം രാജ്യത്ത് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.[www.malabarflash.com]

ബിഹാറില്‍ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്‌

നേരത്തെ മുംബൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുംബൈ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ മാര്‍ച്ച് 21നാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 74പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Post a Comment

0 Comments