തിരുവനന്തപുരം: മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർത്ത് കേരളം. കൊറോണ വൈറസ് വാഹകരെ ഒന്നുവിടാതെ കണ്ടെത്തി ചികിത്സിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി 35 അതിർത്തി ചെക്‌പോസ്‌റ്റുകളിലും ആരോഗ്യവകുപ്പും പോലീസും സംയുക്തപരിശോധന ആരംഭിച്ചു.[www.malabarflash.com]
അതിർത്തി കടന്നെത്തുന്ന സ്വകാര്യ–സർക്കാർ– പൊതുഗതാഗത വാഹനങ്ങളിലെ യാത്രക്കാർക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നു. രണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരും ഒരു പൊലീസുകാരനും ഉൾപ്പെടുന്ന നിരവധി ടീമുകളായി തിരിഞ്ഞാണ് പരിശോധന. ഞായറാഴ്‌ച രാവിലെ ആരംഭിച്ച പരിശോധന വരുംദിവസങ്ങളിലും തുടരും.
കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിർത്തിയിലാണ് പകലും രാത്രിയും സംഘമായി തിരിഞ്ഞ് പരിശോധന.
കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അതിർത്തിയിലാണ് പകലും രാത്രിയും സംഘമായി തിരിഞ്ഞ് പരിശോധന.
ഓരോ വാഹനവും നിർത്തി തെർമോമീറ്ററിന്റെ സഹായത്തോടെ യാത്രക്കാരുടെ ശരീരോഷ്മാവ് നോക്കും. പരിശോധനയിൽ 39 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും.
മലയാളിയാണെങ്കിൽ ഇവരുടെ വിവരങ്ങൾ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറും. പിന്നീട് മൊബൈൽ മുഖാന്തരം ബന്ധപ്പെട്ട് ഇവർ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണെന്നും ഉറപ്പാക്കും.
വിദേശികൾ ഉൾപ്പെടെയുള്ളവരുടെ കഴിഞ്ഞ 15 ദിവസത്തെ യാത്രാവിവരവും ശേഖരിക്കുന്നു. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ മൊബൈൽ നമ്പർ, വാഹനത്തിന്റെ രജിസ്‌റ്റർ നമ്പർ എന്നിവ പ്രത്യേകം എടുക്കുന്നുണ്ട്. വിമാനത്താവളത്തിൽനിന്ന് ആളെ സ്വീകരിക്കാൻ പോകുന്നവരുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തും.
അതത് ചെക്‌പോസ്‌റ്റ് പ്രദേശത്തെ പ്രധാന ആശുപത്രിയിലെ ഡോക്ടർ നോഡൽ ഓഫീസറായി ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിലാണ് പരിശോധന. ബീറ്റ് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നു.

വിമാനത്താവളങ്ങളിൽ എത്തുന്നവരെ നിരീക്ഷിക്കാൻ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു. റെയിൽവേ സ്‌റ്റേഷനുകളിലും പഴുതടച്ച പരിശോധനയാണ്.
0 Comments