തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സർക്കാർ. കാസർഗോട്ട് അഞ്ചു പേർക്കും കണ്ണൂരിൽ നാല് പേർക്കും കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ രണ്ടു വീതം ആളുകൾക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.[www.malabarflash.com]
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. സംസ്ഥാനത്തൊട്ടാകെ 59,295 പേര് നിരീക്ഷണത്തിലുണ്ടെന്നും ഇവരില്‍ 58,981 പേര് വീടുകളിലും 314 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
9,776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.രോഗലക്ഷണങ്ങള്‍ ഉള്ള 4,035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്- മന്ത്രി അറിയിച്ചു.
കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

0 Comments