NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ലയില്‍ ദമ്പതികളടക്കം 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ തിങ്കളാഴ്ച 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 38 ആയി.[www.malabarflash.com]

28 പേര്‍ക്കാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുപേര്‍ കണ്ണൂരും രണ്ടുപേര്‍ എറണാകുളത്തും പത്തനംതിട്ടയിലും തൃശൂരും ഒരോ ആള്‍ക്ക് വീതവും കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 25പേര്‍ ദുബൈയില്‍ നിന്ന് എത്തിയവരാണ്.

കാസറകോട് ജില്ലയില്‍ തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ച എല്ലാവരും ദുബൈയിൽ നിന്നും വന്ന ഉദുമ ബാര, ബേക്കല്‍, കളനാട്, കുഡ്‌ലു, കസര്‍കോട്, അലാമിപ്പള്ളി, മല്ലം, പൂച്ചക്കാട്, കൊമ്പന്‍പാറ, നെല്ലിക്കുന്ന്, ചിത്താരി സ്വദേശികളാണ്. 
ഇതിൽ ചിത്താരിയിലുള്ള ഒരു ദമ്പതികളും ഉള്‍പ്പെടുന്നു.

Post a Comment

0 Comments