NEWS UPDATE

6/recent/ticker-posts

ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു; 28 പേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. 57 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.[www.malabarflash.com] 

പുതുതായി 28 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി. രണ്ടുപേരുടെ രോഗം ഭേദമായിട്ടുണ്ട്. 45 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി. മരിച്ച ബംഗ്ലാദേശി പൗരന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു. 

മരിച്ചയാള്‍ക്ക് നേരത്തേ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മാര്‍ച്ച് 16നാണ് ബംഗ്ലാദേശ് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ ചികില്‍സയില്‍ കഴിയവെയായിരുന്നു മരണം.

Post a Comment

0 Comments