കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗികമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് കര്‍ഫ്യൂ. ഇതിനു പുറമെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ പൊതു അവധി മാര്‍ച്ച് 29 മുതല്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി.[www.malabarflash.com]
ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യമായ ഭക്ഷ്യ കരുതല്‍ ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു വെക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മാര്‍ച്ച് 22 ഞായര്‍ മുതല്‍ വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് കര്‍ഫ്യൂ സമയം. ഇതിനു കാലാവധി നിശ്ചയിച്ചിട്ടില്ല. കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങുവാനോ ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. എന്നാല്‍ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട മറ്റു അവശ്യ സേവനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ണയിക്കും.
എന്നാല്‍, ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങള്‍ അനുവദിക്കുന്ന പ്രത്യേക പാസ് ഉള്ളവര്‍ക്ക് കര്‍ഫ്യൂ സമയം ജോലി ആവശ്യത്തിനു മാത്രം പുറത്തിറങ്ങാവുന്നതാണ്. കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവോ അല്ലെങ്കില്‍ പതിനായിരം ദിനാര്‍ വരെ പിഴയും ചുമത്തും. കര്‍ഫ്യൂ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും മേല്‍നോട്ടത്തിലായിരിക്കും.
0 Comments