ഫ്രാങ്ക്ഫർട്ട്: കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോർത്തുള്ള മനോവിഷമത്താൽ ജർമനിയിലെ ഒരു മന്ത്രി ആത്മഹത്യ ചെയ്തു.[www.malabarflash.com]
ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫർ ആണ് ജീവനൊടുക്കിയത്. 54കാരനായ തോമസിനെ റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നെന്നു സർക്കാർ അറിയിച്ചു.
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്നതാണു ഹെസെ സംസ്ഥാനം.
ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ പ്രമുഖ നേതാവാണ്. ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഉൾപ്പെടുന്നതാണു ഹെസെ സംസ്ഥാനം.
ഡച്ച് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നീ പ്രമുഖ ബാങ്കുകളുടെ ആസ്ഥാനമാണു ഫ്രാങ്ക്ഫർട്ട്. 10 വർഷമായി ഹെസെയിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതു തോമസ് ആണ്.
ഭാര്യയും രണ്ടു മക്കളുമുണ്ട്.
0 Comments