കാസർകോട്: ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെ സർക്കാർ നിർദ്ദേശിച്ച പ്രദേശങ്ങൾ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അവിടെ ജനങ്ങങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.[www.malabarflash.com]
പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ഈ പ്രദേശങ്ങളിൽ പോലീസ് സംഘത്തിന്റെ കാവലുണ്ടാകും.
ഇവിടെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പോലീസ് എത്തിച്ചു നൽകും. ഇതിനായി 94 97935780 എന്ന വാട്സ് അപ്പ് നമ്പറിലേക്ക് ആവശ്യക്കാർ സന്ദേശമയച്ചാൽ മതി. പേരും ഫോൺനമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാൽ മതിയെന്നും ഐ ജി പറഞ്ഞു.
ജില്ലയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ സാധനങ്ങളും മരുന്നും മറ്റു സേവനങ്ങൾക്കും പോലീസിന്റെ ഈ സേവനം ഉപയോഗിക്കാം.
0 Comments