NEWS UPDATE

6/recent/ticker-posts

യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : പ്രണയ വിവാഹിതരായ യുവ ദമ്പതികളെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാരയിലെ  ബാലകൃഷ്ണന്‍- മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments