NEWS UPDATE

6/recent/ticker-posts

ബഹ്റനില്‍ രണ്ടാമത്തെ മലയാളി നഴ്സിനും രോഗശുശ്രൂഷയ്ക്കിടെ കൊവിഡ് 19 പിടിപെട്ടു; ഭര്‍ത്താവ് നിരീക്ഷണത്തില്‍

മനാമ: ബഹറിനില്‍ രണ്ട് മലയാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബഹറിനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‍സുമാരാണ് ഇരുവരും. രണ്ടുപേരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം. ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച ചികിത്സക്കെത്തിയ രോഗിയിൽ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് രോഗം പടർന്നത്.

നഴ്‍സുമാരുടെ ഭര്‍ത്താക്കന്മാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം യുഎഇയിൽ 11 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 85 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 45 ആയി. ബുധനാഴ്ച പുതുതായി 24 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

മക്കയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഈജിപ്ഷ്യനുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനയിലാണ് 21 പേർക്ക് കൂടി രോഗമുണ്ടെന്ന് മനസിലായത്. ബാക്കി പുതിയ മൂന്ന് കേസുകൾ സ്ഥിരീകരിച്ചത് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖതീഫിലാണ്. 

സൗദിയിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായ ഖതീഫിൽ നേരത്തെ രോഗം ബാധിച്ച ഒരാളുടെ പേരക്കുട്ടിയായ 12 കാരി പെൺകുട്ടിയും ഇറാഖിൽ പോയി വന്ന യുവതിയും യുവാവുമാണ് ആ മൂന്നുപേർ. ഇതിനിടയിൽ ഈ 45 പേരിൽ ഖതീഫിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളുടെ അസുഖം ഭേദമായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments