NEWS UPDATE

6/recent/ticker-posts

സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച മുതല്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം

തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ബുധനാഴ്ച  തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.[www.malabarflash.com]

ബുധനാഴ്ച (ഏപ്രില്‍ ഒന്നിന്) പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കാവും സൗജന്യ റേഷന്‍ വിതരണം. വ്യാഴാഴ്ച (ഏപ്രില്‍ രണ്ടിന്) രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, വെള്ളിയാഴ്ച (ഏപ്രില്‍ മൂന്നിന്) നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും, ശനിയാഴ്ച (ഏപ്രില്‍ നാലിന്) ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകള്‍ ഉള്ളവര്‍ക്കും, ഞായറാഴ്ച (ഏപ്രില്‍ അഞ്ചിന്) എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കും സൗജന്യ റേഷന്‍ വാങ്ങാം.

അഞ്ച് ദിവസം കൊണ്ട് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളില്‍ റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാവും. 

ഒരു റേഷന്‍ കടയില്‍ അഞ്ചു പേരെ മാത്രമാവും ഒരു സമയത്ത് അനുവദിക്കുക. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്ന തരത്തിലുള്ള ക്രമീകരണം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

0 Comments