NEWS UPDATE

6/recent/ticker-posts

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കണം: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: നാടെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ ( കോവിഡ് 19 )വൈറസിനെതിരെ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.[www.malabarflash.com]

രോഗം പിടിപെട്ടവരുടെ ചികില്‍സയോടൊപ്പം രോഗവ്യാപനം തടയുകയെന്നത് വളരെ പ്രധാനമാണ്. ഇതിന് അധികൃതര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 

ആളുകള്‍ ഒന്നിച്ചുചേരുന്ന പൊതുപരിപാടികളും മറ്റു ആഘോഷങ്ങളും പരമാവധി ലഘൂകരിക്കുകയും ആരോഗ്യരക്ഷക്ക് വേണ്ടി വ്യക്തികള്‍ ചെയ്യേണ്ട മുന്‍കരുതലുകള്‍ കൈകൊള്ളുകയും വേണം. ഇതോടൊപ്പം വിശ്വാസികള്‍ പ്രാര്‍ത്ഥനയും നടത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments