മുംബൈ: ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ച് ആയി. സൗത്ത് മുംബൈയിലെ വാൽക്കെഷ്‌വാർ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.[www.malabarflash.com]
അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ദേശീയ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 41 പേർ വിദേശികളാണ്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം 74 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ 10 കേസുകളാണു പുതിയതായി സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ നിൽക്കുന്ന കേരളത്തിൽ ഏഴു വിദേശകൾ അടക്കം 52 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഒരു വിദേശി ഉൾപ്പെടെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രേദശിലും ഒരു വിദേശി ഉൾപ്പെടെ 25 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

0 Comments