തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമുണ്ടായാൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള കൃത്യമായ നടപടിക്രമങ്ങളും പ്രോട്ടോക്കോളുമുണ്ട്. മൃതദേഹത്തിൽനിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിന് മൃതദേഹം നേരിട്ട് കാണാനോ സംസ്കരിക്കാന്‍ ഒത്തുകൂടാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തില്‍നിന്ന് പെട്ടെന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.[www.malabarflash.com]
മൃതദേഹം പരിശീലനം ലഭിച്ച ജീവനക്കാര്‍ ട്രിപ്പിള്‍ ലയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. മൃതദേഹം അടുത്തുനിന്ന് കാണാൻ അനുവദിക്കില്ല. നിശ്ചിത അകലത്തിലുള്ള അന്ത്യകര്‍മങ്ങള്‍ കുഴപ്പമില്ലെങ്കിലും ഒരുകാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ പാടില്ല.
മൃതദേഹം പൊതിയാനും അണുമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികള്‍ നിയോഗിക്കണം. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പി.പി.ഇ കിറ്റ് ഉപയോഗിക്കണം.

ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെയാകണം മൃതദേഹം സംസ്കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്കാരചടങ്ങുകള്‍ പൂര്‍ത്തായശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രെച്ചര്‍ അണുമുക്തമാക്കണം.
സംസ്കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്ക്കാര് മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍നിന്നുള്ള അണുബാധ തടയുന്നതിന് വളരെ ആഴത്തില്‍ കുഴിയെടുത്താണ് സംസ്കരിക്കേണ്ടത്. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കും.

സംസ്കാരചടങ്ങിൽ പങ്കെടുക്കുന്നവരെല്ലാം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം.
0 Comments