NEWS UPDATE

6/recent/ticker-posts

കോ​വി​ഡ്-19: മ​ര​ണം 20,000 ക​ട​ന്നു

മാ​ഡ്രി​ഡ്: ലോകത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20,000 ക​ട​ന്നു. 20,494 പേ​രാ​ണ് കോ​വി​ഡ് 19 ബാ​ധ​യേ​റ്റ് ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.[www.malabarflash.com]

ലോ​ക​ത്താ​കെ 4,52,157 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,13,120 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 3,18,543 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 13,671 പേ​രു​ടെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ഇ​റ്റ​ലി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 683 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,503 ആ​യി. 74,386 പേർക്കാണ് ഇറ്റലിയിൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. സ്പെ​യി​നി​ലും ഇ​റാ​നി​ലും ഇ​ന്നും മ​ര​ണ​നി​ര​ക്കി​ന് കു​റ​വി​ല്ല. സ്പെ​യി​നി​ൽ 443 മ​ര​ണ​ങ്ങ​ളും ഇ​റാ​നി​ൽ 143 പേ​രു​മാ​ണ് ഇ​ന്ന് മ​രി​ച്ച​ത്.

ഇ​ന്ന​ത്തെ ക​ണ​ക്കു​ക​ൾ കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ മ​ര​ണ​നി​ര​ക്കി​ൽ ചൈ​ന​യെ പി​ന്ത​ള്ളി സ്പെ​യി​ൻ ര​ണ്ടാ​മ​താ​യി. 3,434 പേ​രാ​ണ് ഇ​തു​വ​രെ സ്പെ​യി​നി​ൽ മ​രി​ച്ച​ത്. ഇ​ന്ന് പു​തി​യ​താ​യി 5,552 കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Post a Comment

0 Comments