സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സ്വദേശികളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കൊല്ലപ്പെട്ട സന്ദീപും സുഹൃത്തുക്കളായ ചോട്ടാറാം, സിക്കന്തര്‍ എന്നിവരും ടൈല്‍സ് തൊഴിലാളികളാണ്.
ഫെബ്രുവരി 26ന് രാത്രി സന്ദീപ് മലാംകുന്നിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ ചോട്ടാറാമും സിക്കന്തറും മദ്യപിക്കുകയായിരുന്നു. സന്ദീപും ഒപ്പം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ചോട്ടാറാമും സിക്കന്തറും ചേര്‍ന്ന് സന്ദീപിനെ കഠാര കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
0 Comments